കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാര ചാര്‍ത്ത് ജനുവരി 5 മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച മത്സ്യാവതാരം മുതല്‍ ജനുവരി 15 ന് വിശ്വരൂപദര്‍ശനം വരെയണ് ഒരുക്കുന്നത്. ഭഗവാന്റെ അവതാര വേഷപ്പകര്‍ച്ചകള്‍ മറയൂര്‍ ചന്ദനം ഉപയോഗിച്ച് ഒരുക്കുന്നത് കോട്ടയം മണക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയാണ്. എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 8 വരെയാണ് ദര്‍ശനസമയം മകരവിളക്കുദിവസം രാവിലെ 6.30 മുതല്‍ 11.30 വരെയും വൈകീട്ട് 5 മുതല്‍ 8 വരെയും ദര്‍ശനം നടത്താം. ദശാവതാര ചാര്‍ത്ത് കണ്ടുതൊഴുത് ഭര്‍ശനപുണ്യം നേടുന്നതിനൊപ്പം അവതാര പൂജകള്‍ നടത്തുന്നതിനും പ്രത്യേക നിവേദ്യങ്ങള്‍ നടത്തുന്നതിനും ക്ഷേത്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
0 Comments