ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം എന്ന സന്ദേശവുമായി പാലയില്‍ സമൂഹ ചുവര്‍ ചിത്ര രചന നടന്നു. പാലാ കെ.എം.മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ മതിലുകളിലാണ് ചുമര്‍ ചിത്രങ്ങള്‍ വരച്ചത്. പാലാ നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടയും പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും സഹകരണത്തോടെ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് 'സമൂഹ ചുമര്‍ ചിത്രരചന സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.എല്‍.ആര്‍. പ്രശാന്ത് നിര്‍വ്വഹിച്ചു. പി.എസ്.ഡബ്ല്യൂ എസ്. ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷനായി. ആര്‍.എം. ഒ മാരായ ഡോ. അരുണ്‍ എം, ഡോ രേഷ്മാ സുരേഷ്, ആശുപത്രിവികസന സമിതിയംഗം ജയ്‌സണ്‍ മന്തോട്ടം, പി.എസ്.ഡബ്ലിയുഎസ് പി.ആര്‍. ഒ ഡാന്റീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ് കാവുകാട്ട്, ആശുപത്രി പി.ആര്‍.ഒ ഷമി .കെ.എച്ച്, ഡപ്യൂട്ടി നഴ്‌സിങ്ങ് സൂപ്രണ്ട് ഗിരിജ. ആര്‍, എ ബി. സെബാസ്റ്റ്യന്‍, എബിന്‍ ജോയി, ഷീബാ ബെന്നി, ജോണ്‍ മാര്‍ക്കോസ്, ആന്‍ മരിയാ തോമസ്, കൃഷ്‌ണേന്ദു റ്റി.കെ, അര്‍ച്ചന കെ. ,സൂര്യ പി.എസ്, അഞ്ജലി രമേശന്‍, അജയ് ശശിധരന്‍ , സച്ചിന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികളാണ് സമൂഹ ചുമരെഴുത്തില്‍ സജീവ പങ്കാളികളായത്. ആശുപത്രിയും പരിസരവും ശുചിത്വ സുന്ദരമാക്കുന്നതോടൊപ്പം ലഹരിവിരുദ്ധ സന്ദേശവും നല്‍കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ സമൂഹ ചിത്രരചന
0 Comments