കിടങ്ങൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പൊതുജനങ്ങളില്‍ നിന്നും നൂറു ശതമാനം യൂസര്‍ഫീ വാങ്ങിയെടുത്ത ഹരിതകര്‍മ്മ സേനാംഗങ്ങളെയും വാര്‍ഡ് മെമ്പറേയും പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങളായ ജിജി കെ, കൊച്ചുറാണി, വാര്‍ഡ് മെമ്പര്‍ രശ്മി രാജേഷ് മോനിപ്പള്ളി എന്നിവരെയാണ് പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചത്. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദനയോഗം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ്‌കുമാര്‍, രശ്മി രാജേഷ്, ജിജി കെ, കൊച്ചുറാണി, ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍സംസാരിച്ചു.
0 Comments