Breaking...

9/recent/ticker-posts

Header Ads Widget

കാലം തെറ്റിയെത്തിയ കനത്ത മഴയില്‍ കൃഷിനാശം.



കാലം തെറ്റിയെത്തിയ കനത്ത മഴയില്‍ കൃഷിനാശം. യുവകര്‍ഷകര്‍ മുന്‍കൈയെടുത്ത്  കൃഷി ഇറക്കിയ തെള്ളകം പേരൂര്‍ പുഞ്ചപ്പാടത്ത് അപ്രതീക്ഷിത മഴയെ തുടര്‍ന്ന്  വെള്ളം കയറിയത് മൂലം കൃഷി നശിക്കുന്നു.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തത് മൂലം തുടര്‍ച്ചയായി കൃഷിനാശം നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും. അനാസ്ഥയില്‍ പ്രതിഷേധിച്ചു കര്‍ഷകര്‍ ഈ പാടശേഖരത്തെ കൃഷി നാളുകളായി ഉപേക്ഷിച്ചിരുന്നതാണ്.  ഡിസംബര്‍ ആദ്യം കൃഷി ഇറക്കേണ്ട പാടത്ത് വെള്ളം വറ്റാത്തത് കൊണ്ട്, പാടശേഖര സമതി സെക്രട്ടറി മോന്‍സിയുടെ നേതൃത്വത്തില്‍  മെഷീന്‍ ഉപയോഗപ്പെടുത്തിയാണ് കൃഷി ഇറക്കിയത്. ആറും, തോടും,  പാടവും സംഗമിക്കുന്ന ഭാഗങ്ങളില്‍ വെള്ളം കയറുന്നത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെ വന്നതു മൂലമാണ്  100 ഏക്കറിലധികം പാടത്തെ നെല്‍കൃഷി നശിക്കാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. കാര്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയോ കൃഷിവകുപ്പിന്റെ പിന്തുണയോ കര്‍ഷകര്‍ക്ക് ലഭിക്കാതെ പോകുന്നതും കടം വാങ്ങി കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക്  വലിയ ബാധ്യതയായി മാറുകയാണ്.




Post a Comment

0 Comments