കെ.റ്റി.ഡി.എസിന്റെയും, ഹാപ്പി ജേര്‍ണി ഫ്രണ്ട്‌സിന്റെയും, കാഞ്ഞിരപ്പള്ളി സന്ധ്യാ രാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 7 ന് ഭരണങ്ങാനം ഓശാന മൗണ്ടില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തുന്നു. യാത്രകളില്‍ തുടങ്ങിയ സൗഹൃദ കൂട്ടായ്മ യാത്രകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന സമ്മേളനമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ യാത്രകള്‍ക്ക് ഊര്‍ജ്ജം പകരുവാനും പുതിയ തലത്തിലേക്ക് യാത്രികര്‍ എന്ന നിലയില്‍ ചിന്തകളെയും സ്വപ്നങ്ങളെയും ഉയര്‍ത്തുവാനും ഇത്തരം കൂടിച്ചേരലുകളിലൂടെ സാഹചര്യമൊരുക്കുകയാണ്. യാത്രയുടെ പുതിയ സങ്കേതങ്ങളും പുതിയ രീതികളും പകരുവാന്‍ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും ആഘോഷങ്ങളില്‍ പങ്കു ചേരും. കലാകാരന്മാര്‍ സന്ധ്യാരാഗത്തിന്റെ അകമ്പടിയോടെ എത്തുന്നു. വാര്‍ത്ത സമ്മേളനത്തില്‍ സുരേഷ് പി ഡി., രാഹുല്‍ പി രാജ്, തോമസ് മൂന്നാനപ്പള്ളി, ബാബു പൂതക്കുഴി, എന്നിവര്‍ പങ്കെടുത്തു.
0 Comments