Breaking...

9/recent/ticker-posts

Header Ads Widget

ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.



രാമപുരം സെന്റ് അഗസ്റ്റിന്‍സ് HSS അലുംനി അസോസിയേഷന്റെയും, M.M ജേക്കബ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ TJ ജോസഫ് മെമ്മോറിയല്‍ ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ജനുവരി 4 മുതല്‍ 8 വരെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം മാണി C കാപ്പന്‍ MLA നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മുഖ്യാതിഥിയിരുന്നു. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍, N. രാജേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ സാബു തോമസ്, രാമപുരം സി.ഐ കെ  അഭിലാഷ് കുമാര്‍, ഡോ K.K ജോസ്,  മാര്‍ട്ടിന്‍ PA, മനോജ് ചീങ്കല്ലേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments