കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ എസ്പിസിയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ശബരിമല ഇടത്താവളമായ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലാണ്, വില്ലേജ് ബേക്കേഴ്‌സ് ഉടമ അശ്വന്ത് മാമലശ്ശേരിയുടെ സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. എസ്പിസി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ഡി. ജയകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി സ്മിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും, തളിയില്‍ മഹാദേവ ക്ഷേത്രം ഭാരവാഹികളുടെയും, ഗൗരിശങ്കരം ഓഡിറ്റോറിയം ഭാരവാഹികളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രേഷ്മ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിയോ കുന്നശ്ശേരി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അനില്‍, ജയന്‍, മോഹന്‍, കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയം ഭാരവാഹി ശ്രീകുമാര്‍, എസ്പിസി പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഫാദര്‍ ബിജു തറയില്‍, രാഹുല്‍ ദാസ് കെ ആര്‍, ഷെബിന്‍ കുര്യന്‍, വിദ്യാര്‍ത്ഥികളായ അലക്‌സ്, ജിന്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments