അറുപതു വര്‍ഷം മുന്‍പ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ കലാകാരനാണ് കലാമണ്ഡലം ജനാര്‍ദ്ദനന്‍. കുറിച്ചിത്താനം ഹൈസ്‌കൂളിന് സംസ്ഥാന യുവജനോത്സവത്തില്‍ ലഭിച്ച നേട്ടം നാടിന്റെ ആഘോഷമായി മാറിയിരുന്നു. 62-ാമത് സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കുമ്പോള്‍ ഇന്നത്തെപ്പോലുള്ള സൗകര്യങ്ങളൊന്നുമില്ലാതെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടാന്‍ കഴിഞ്ഞതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അനുഗൃഹീത കലാകാരനായ കലാമണ്ഡലം ജനാര്‍ദ്ദനന്‍.
0 Comments