കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം, ജനുവരി 14ന് കൊടിയേറി 21ന് ആറാട്ടോടുകൂടി സമാപിക്കും.ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും, ഊരാണ്മ ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാത്രി 7. 30ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി ചിറക്കര തെക്കെ ഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യമുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടക്കും. 20ന് പള്ളിവേട്ട ദിവസം രാത്രി ഏഴിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ ശിവന്‍ ഗോപി മണ്ണത്തൂര്‍ നയിക്കുന്ന തെയ്യരയ്യം നാടന്‍ പാട്ടും ദൃശ്യവിഷ്‌കരണവുമുണ്ട്. ആറാട്ട് ദിനമായ 21ന് വൈകുന്നേരം ആറ് മണിക്ക് ദേശപ്രദക്ഷിണം ആരംഭിക്കും. 7.30ന് കാണക്കാരി ചിറക്കുളത്തില്‍ എത്തുമ്പോള്‍ 5001 ദീപം തെളിയിച്ചും നിറപറ വച്ചും ഭക്തര്‍ ഭഗവാനെ വരവേല്‍ക്കും. വാദ്യമേളങ്ങളുടെയും, ദേശ താലപ്പൊലിയുടെയും, വിളക്കാട്ടം,കരകാട്ടം തെയ്യം, ഗരുഡന്‍ പറവ എന്നിവയുടെയും അകമ്പടിയോടുകൂടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ത്തിലേക്ക് ആനയിക്കും. ഊരാണ്മ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വേണാട്ടുമന കുമാരന്‍ നമ്പൂതിരി, സെക്രട്ടറി പ്രസാദ് നമ്പൂതിരി ചിറക്കര തെക്കെ ഇല്ലം, ജനറല്‍ കണ്‍വീനര്‍ ടി. എന്‍. നന്ദപ്പന്‍ കഴുപ്പില്‍, കണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് കെ.എന്‍. ശ്രീകുമാര്‍,സെക്രട്ടറി ശശി കല്ലരിയില്‍,മനോജ് ഇടപ്പാട്ടില്‍,കെ. ജി. കമലാസനന്‍ എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments