Breaking...

9/recent/ticker-posts

Header Ads Widget

തിരുനാളിന് കൊടിയേറി



കാവുംകണ്ടം പള്ളിയില്‍  വിശുദ്ധ മരിയ ഗോരെത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റയും തിരുനാളിന് കൊടിയേറി. വികാരി ഫാ. സ്‌കറിയ വേകത്താനം  കൊടിയേറ്റ് നിര്‍വഹിച്ചു.  ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാ. വര്‍ഗീസ് മോണോത്ത് നേതൃത്വം നല്‍കി. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ ജപമാല റാലി നടത്തി.  ജനുവരി 6 ശനിയാഴ്ച പന്തല്‍ പ്രദക്ഷിണം, പ്രദക്ഷിണ സംഗമം, ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, സ്‌നേഹവിരുന്ന്,  കലാസന്ധ്യ എന്നിവ നടന്നു. ഞായറാഴ്ച രാവിലെ ഫാദര്‍ സ്‌കറിയ വേകത്താനം  വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുസ്വരൂപപ്രതിഷ്ഠയും നടക്കും. വൈകീട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക്  ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദക്ഷിണം മാതാവിന്റെ കുരിശുപള്ളിയില്‍ ലദീഞ്ഞ്, തിരുനാള്‍ സന്ദേശം സമാപനാശിര്‍വാദം, ആകാശവിസ്മയം, തുടര്‍ന്ന് കലാസന്ധ്യ. എന്നിവയും നടക്കും.




Post a Comment

0 Comments