Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശാസ്താം കോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഉത്രമഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.



കിടങ്ങൂര്‍ ശാസ്താം കോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഉത്രമഹോത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ചാലക്കുന്നത്ത് ക്ഷേത്ര സങ്കേതത്തില്‍ പത്‌നീപുത്ര സമേതനായ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള  ക്ഷേത്രത്തില്‍ അയ്യപ്പന്റെ ജന്മനാളായ മകരമാസത്തിലെ ഉത്രം നാളില്‍ രാവിലെ മുതല്‍ വിവിധ പരിപാടികള്‍ നടന്നു. രാവിലെ അഷ്ടാഭിഷകം, ഗണപതിഹോമം, പുരാണ പാരായണം, കീര്‍ത്തനാലാപനം എന്നിവ നടന്നു. ചാലക്കുന്നത്ത് നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം നടന്നു. നവകാഭിഷക ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. ഉച്ചയ്ക്ക് പ്രസാദമൂട്ട്  വൈകീട്ട് ദീപാരാധന, ഭജന, കളമെഴുത്തുപാട്ട് എന്നിവയാണ് ഉത്രമഹോത്സവത്തോടനുബന്ധിച്ച നടന്നത്. ഭക്തജനങ്ങള്‍ക്ക് രാവിലെ മുതല്‍ തിരുമുമ്പില്‍ പറവയ്പിനുള്ള  സൗകര്യവും ഒരുക്കിയിരുന്നു.




Post a Comment

0 Comments