കോട്ടയം ജില്ലാ ക്ഷീര സംഗമത്തിന് കടുത്തുരുത്തിയില്‍ തുടക്കമായി. ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലുള്ള കെ.എസ് പുരം ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപള്ളി ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായാണ് ക്ഷീരസംഗമം നടക്കുന്നത്. ക്ഷീര സംഗമത്തിനോടനുബന്ധിച്ച് നടന്ന ക്ഷീരജ്യോതി - പാല്‍ ഉത്പന്ന നിര്‍മാണ നൈപൂണ്യ വികസന പരിപാടി കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്‌കറിയ വര്‍ക്കി അധ്യക്ഷനായിരുന്നു. ക്ഷീരജാലകം - ഡയറി എക്സിബിഷന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷീരഗാഥ - കര്‍ഷകരുടെ വിജയകഥകള്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സെലീനാമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്തിലെ പശുവാങ്ങല്‍ പദ്ധതിയുടെ ധനസഹായ വിതരണം മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവന്‍ നായര്‍ യോഗത്തില്‍ നിര്‍വഹിച്ചു. ക്ഷീരജ്വാല സംഘം പ്രതിനിധികള്‍ക്കുള്ള ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ഷീരസന്ധ്യ നടന്നു. ഡിസംബര്‍ ആറിന് രാവിലെ 9.30ന് ക്ഷീരപ്രഭ - ക്ഷീരവികസന സെമിനാര്‍ - ജില്ലാ പഞ്ചായത്ത് വികസനകാര്യ അധ്യക്ഷ മഞ്ചു സുജിത്ത് ഉദ്ഘാടനം ചെയ്യും. 11.30ന് ക്ഷീരസംഗമം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ മുഖ്യാതിഥിയായിരിക്കും. എംപിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ.മാണി, ആന്റോ ആന്റണി, കൊടിക്കുന്നേല്‍ സുരേഷ്, എംഎല്‍എമാരായ സി.കെ. ആശ, ചാണ്ടി ഉമ്മന്‍, ജോബ് മൈക്കിള്‍, മാണി സി.കാപ്പന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ക്ഷീരവികസന ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. മികച്ച ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകന്‍, കൂടുതല്‍ പാല്‍ അളക്കുന്ന എസ്.സി, എസ്.ടി കര്‍ഷകന്‍, മികച്ച ക്ഷീരസംരഭകന്‍ തുടങ്ങിയവരെ യോഗത്തില്‍ആദരിക്കും.
0 Comments