മഹാകവി പ്രവിത്താനം പി.എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റര്‍ അജി വി.ജെ, ജോജിമോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ ഒന്നാം സ്ഥാനമായി കെ.എം. ചുമ്മാര്‍ കാര്യാങ്കല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, മൂവായിരം രൂപ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനമായി പി. വി. ജോസഫ് പുള്ളിക്കാട്ടില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും രണ്ടായിരം രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സമ്മാനമായി വി.ഒ. ഔസേപ്പ് വട്ടപ്പലം മെമ്മോറിയല്‍ ആയിരത്തി അഞ്ഞൂറ് രൂപ ക്യാഷ്അവാര്‍ഡും നല്‍കും.
0 Comments