പി.ടി തോമസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.ടി. പുരസ്‌കാരം മൂവാറ്റുപുഴ MLA. മാത്യു കുഴല്‍നാടന് തിങ്കളാഴ്ച പാലായില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. PT തോമസ് ഫൗണ്ടേഷന്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പി.ടി തോമസ് അനുസ്മരണവും, അവാര്‍ഡ് ദാനവും തിങ്കളാഴ്ച രാവിലെ 11 ന് പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടക്കും. പി.ടി പുരസ്‌കാരം മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന് രമേശ് ചെന്നിത്തലയും ഉമാ തോമസ് എം.എല്‍.എ യും ചേര്‍ന്ന് സമ്മാനിക്കും. മാണി സി കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാട്ടകം സുരേഷ്, ഡിജോ കാപ്പന്‍, അഡ്വ ബിജു പുന്നത്താനം, ജോമോന്‍ ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. പൊതുപ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിച്ച് അനീതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പാര്‍ലെമെന്റേറിയന്‍ന്മാരെ ആദരിക്കുന്നതിനാണ് പി.ടി പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോ സിറിയക് തോമസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പ്രൊഫ മാടവന ബാലകൃഷ്ണപിള്ള, ചെറുകര സണ്ണി ലൂക്കോസ്, ഡിജോ കാപ്പന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആയിരുന്നു.
0 Comments