Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ കെ-സ്മാര്‍ട്ട് സംവിധാനം നടപ്പിലാക്കി.



പാലാ നഗരസഭയില്‍ കെ-സ്മാര്‍ട്ട് സംവിധാനം നടപ്പിലാക്കി.  പുതിയ സംവിധാനത്തില്‍ ആദ്യ വിവാഹ രജിസ്‌ടേഷനും നടന്നു. അനോജ് തോമസ് -ടീന T ജയിംസ് എന്നിവരുടെ വിവാഹ രജിസ്‌ടേഷനാണ് നടന്നത്. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നടത്തിയ വിവാഹ രജിസ്‌ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് ദമ്പതികള്‍ക്ക് കൈമാറിക്കൊണ്ട് നഗരസഭ ചെയര്‌പേ്‌ഴ്‌സണ്‍ ജോസിന്‍ ബിനോ Kസ്മാര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍, കൗണ്‌സിലര്‍മാരായ  ജോസ് ജെ. ചീരാംകുഴി,  സതി ശശികുമാര്‍,  സന്ധ്യ ആര്‍., മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, രജിസ്ട്രാര്‍  കൃഷ്ണകുമാര്‍ സി., ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ അനീഷ് സി.ജി., ജൂനിയര്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ആര്‍. ചന്ദ്രന്‍, ഐ.കെ.എം. പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments