Breaking...

9/recent/ticker-posts

Header Ads Widget

യോഗ ക്ലാസിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം



പാല സബ് ജയിലില്‍ നടത്തിയ യോഗ ക്ലാസിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡേവിസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസ് നെല്ലിക്കാതെരുവില്‍ അധ്യക്ഷനായിരുന്നു. ജയില്‍ സൂപ്രണ്ട്  സി ഷാജി സ്വാഗതമാശംസിച്ചു. യോഗാചാര്യ  ശ്രീജ ദീപക് യോഗയുടെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു.  ഷൈജു പി മാത്യു (കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ്)  അജിത്ത് രവികുമാര്‍ (ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജയിലിലെ അന്തേവാസിയായ മോഹിത്  പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.




Post a Comment

0 Comments