Breaking...

9/recent/ticker-posts

Header Ads Widget

സമുദായ അധിക്ഷേപം സ്ഥിരം സംഭവമാക്കിയെന്ന് സജി മഞ്ഞക്കടമ്പില്‍



എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചില മന്ത്രിമാരെയും, സ്പീക്കറേയും  സമുദായങ്ങളെ അധിക്ഷേപിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും, അധിക്ഷേപം നടത്തിയതിന് ശേഷം തിരുത്താന്‍ എല്‍ഡിഎഫ് നിര്‍ദ്ദേശം കൊടുക്കുന്നത് സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. കത്തോലിക്കരുടെ പ്രതിനിധികളെന്ന് പറഞ്ഞ് എല്‍.ഡി.എഫ് മന്ത്രിസഭയുടെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗത്തിന് മന്ത്രി സജി ചെറിയാനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന്  പറയുവാനുള്ള ആര്‍ജ്ജവമില്ലെന്നും, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ എല്‍ഡിഎഫില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നുള്ള ഭയം ആണെന്നും സജി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണി തുടക്കം കുറിച്ച റബ്ബര്‍ വില സ്ഥിരതാ ഫണ്ടും , കാരുണ്യ ചികിത്സാ പദ്ധതിയും അട്ടിമറിച്ച പിണറായി സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന ജോസ് കെ മാണി വിഭാഗം കൃഷിക്കാര്‍ക്ക് വേണ്ടിയും, പാവപ്പെട്ടവര്‍ക്ക് വേണ്ടിയും ഒന്നും ചെയ്യാതെ  ഭരണത്തില്‍ തുടരുന്നത് ലജ്ജകരമാണെന്നും സജി കുറ്റപ്പെടുത്തി.




Post a Comment

0 Comments