30 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് വനം വകുപ്പിന് കൈമാറി. കിഴതടിയൂര്‍ കിഴക്കേക്കര താഴത്ത് സെബാസ്റ്റ്യന്‍ ജോസഫിന്റെ പുരയിടത്തില്‍ നട്ടുവളര്‍ത്തിയ ചന്ദനമരമാണ് വനം വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മുറിച്ചത്. സ്ഥലമുടമ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കോട്ടയം ഡി എഫ് ഒ എന്‍ രാജേഷിന്റെ ഉത്തരവു പ്രകാരം എരുമേലി റയിഞ്ച് വണ്ടംപതാല്‍ സ്റ്റേഷന്‍ ഫോറസ്റ്റ് ഉദ്യോഗന്ഥരുടെ സാന്നിധ്യത്തിലാണ് മുറിച്ച് എടുത്ത്- സ്‌റേറഷനിലേയ്ക്ക് കൊണ്ടുപോയത്.. 300 സെ.മി ഉയരത്തില്‍ രണ്ട് ശിഖരവുമുള്ള ചന്ദനമരം പിഴുതു എടുത്ത വേര് ഉള്‍പ്പെടെ 125 കിലോഗ്രാം ലഭിച്ചു. ഈ ചന്ദന തടികള്‍ മറയൂര്‍ ചന്ദന ഡിവിഷനില്‍ എത്തിച്ച് പല ക്ലാസുകളായി തിരിച്ച് ലേലത്തിന് വയ്ക്കും. ലേലത്തുകയില്‍ GST 18% കിഴിച്ച് ഉടമസ്ഥന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. കുറഞ്ഞത് കിലോഗ്രാമിന് 17000 രൂപ കാതലിനും തൊലിക്ക് 250 രൂപയും വെള്ള തടിക്ക് 100 രൂപയും വിലയാണ് ഇപ്പോഴുള്ളത്. വേരിനും വില ലഭിക്കും പൊതു പ്രവര്‍ത്തകനും പനയ്ക്കപ്പാലം പന്തലാനി ചന്ദന നഴ്‌സറി ഉടമയുമായ പീറ്റര്‍ പന്തലാനിയും സ്ഥലമുടമയും ചേര്‍ന്ന് ഉദ്യോ ഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചന്ദനമരം മുറിയ്കാന്‍ നടപടികള്‍ സ്വീകരിച്ചത്.
0 Comments