Breaking...

9/recent/ticker-posts

Header Ads Widget

ശാന്തിക്കെതിരെ നടപടി വേണമെന്ന് ഹിന്ദു ഐക്യ വേദി



അയോധ്യയിലെ ശ്രീരാമചന്ദ്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകളെക്കുറിച്ചും യജമാന സ്ഥാനം അലങ്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെകുറിച്ചും മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ചു സംസാരിച്ച ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ  ശാന്തിക്കെതിരെ നടപടി വേണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു. കൊല്ലം അയത്തില്‍ സ്വദേശിയും അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ ശാന്തിയുമായ രാഹുല്‍ ചന്ദ്രനാണ് അസഭ്യ പദപ്രയോഗങ്ങളോടെ ശബ്ദ സന്ദേശം അയച്ചത്. ഇയാളെ അറസ്റ്റ്  ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ അയര്‍ക്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഹിന്ദു ഐക്യവേദി   കാര്യകര്‍ത്താക്കളായ ജില്ല സംഘടന സെക്രട്ടറി സിഡി മുരളീധരന്‍ ,ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ ,മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറി  അനീഷ് ,സംഘടനാ സെക്രട്ടറി തങ്കച്ചന്‍ ,മീനച്ചില്‍ താലൂക്ക് ഖജാന്‍ജി സന്തോഷ് പി എന്നിവര്‍ രേഖാമൂലം പരാതി നല്‍കി. ഇയാള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ്  ശക്തമായ നടപടി കൈക്കൊള്ളണമെന്നും . നടപടികളുണ്ടായില്ലെങ്കില്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് നിയമ പോരാട്ടങ്ങളും പ്രതിഷേധ സമരങ്ങളുമായി രംഗത്തു വരുമെന്നും ഹിന്ദു ഐക്യ വേദി നേതാക്കള്‍ പറഞ്ഞു.




Post a Comment

0 Comments