ഏറ്റുമാനൂര്‍ വേദഗിരി കലിഞ്ഞാലി മഹാദേവക്ഷേത്രത്തില്‍ പുതിയ കൊടിമരനിര്‍മാണത്തിനുള്ള ദ്വജസ്തംഭ തൈലാധിവാസം ജനുവരി ആറിന് നടക്കുമെന്ന് ഭാരവാഹികള്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് പ്രഥമതൈലാധിവാസ സമര്‍പ്പണം ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള നര്‍വഹിക്കും. ക്ഷേത്ര ഉപദേശകസമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി. കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് മുഖ്യപ്രഭാഷണം നടത്തും. 2023-ജൂണില്‍ മൂലവട്ടം മേച്ചേരില്‍ തറവാട്ടില്‍നിന്നും ദാരുപരിഗ്രഹം നടത്തി ക്ഷേത്രത്തില്‍ എത്തിച്ച തേക്കുമരത്തില്‍ കോഴിക്കോട് ശശിധരന്‍ ആചാരിയുടെ നേതൃത്വത്തില്‍ തടിപ്പണികള്‍ പൂര്‍ത്തിയാക്കി. രമേശ് കൊല്ലത്തിന്റ നേതൃത്വത്തിലാണ് തൈലാധിവാസത്തിനുള്ള എണ്ണതോണിയുടെ നിര്‍മാണം. ശുദ്ധമായ എള്ളെണ്ണയില്‍ 30-ല്‍പ്പരം ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് തോണിയില്‍ ഒഴിക്കുന്നതിനുള്ള എണ്ണ തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രാപദേശകസമിതി പ്രസിഡന്റ്്് സന്തോഷ് കിടങ്ങയില്‍ , വൈസ് ചെയര്‍മാന്‍ ശ്യം.വി.ദേവ് പുത്തന്‍പുരക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു
0 Comments