സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി നെറ്റ്വര്‍ക്ക് ശൃംഖലയായ വൈറ്റ് മാര്‍ട്ടിന്റെ പുതിയ ഷോറൂം ട്രിനിറ്റി ഹോംസ് പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്‍പതിലധികം പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരവുമായി പാലാ ബൈപ്പാസ് റോഡില്‍ സെന്റ് മേരിസ് സ്‌കൂളിന് എതിര്‍വശത്താണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാവിധ ഗൃഹോപകരണങ്ങളും മിതമായ നിരക്കില്‍ ട്രിനിറ്റി ഹോമില്‍ നിന്നും ലഭിക്കും. മാണി സി കാപ്പന്‍ എംഎല്‍എ. ഷോറുമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദര്‍ ജോസ് മുകളില്‍, ഫാദര്‍ ജോസ് തടത്തില്‍, ഫാദര്‍ ജേക്കബ് ചക്കാത്തറ എന്നിവര്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ചെറിയാന്‍ സി കാപ്പന്‍, രാജീവ് കൊച്ചുപറമ്പില്‍, വൈറ്റ് മാര്‍ട്ട് ജിഎം ബിജോഷ്, എജിഎം അലക്‌സ് തുടങ്ങിയവരും പങ്കെടുത്തു.
0 Comments