Breaking...

9/recent/ticker-posts

Header Ads Widget

ആയാംകുടി ഹൈസ്‌കൂളിന്റെ 93-മത് വാര്‍ഷികാഘോഷം



ആയാംകുടി ഹൈസ്‌കൂളിന്റെ 93-മത് വാര്‍ഷികാഘോഷം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ ആയാംകുടി വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത എന്‍ ബി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സൗമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി പ്രമോദ്, പൗളി ജോര്‍ജ്, പിടിഎ പ്രസിഡണ്ട് കെ എ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പഠനത്തില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും കലാകായിക മത്സര വിജിയകളെയും ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അന്തരിച്ച രേഷ്മ രാമചന്ദ്രന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.




Post a Comment

0 Comments