Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കാത്തത് പരാജയഭീതിമൂലമാണോ: സജി മഞ്ഞക്കടമ്പിൽ.



ജോസ് കെ മാണി കോട്ടയത്ത് മത്സരിക്കാത്തത് പരാജയഭീതിമൂലമാണോയെന്ന വ്യക്തമാക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍.  പി ജെ ജോസഫിനെ പോലുള്ള സിനിയര്‍ നേതാവിനെ അധിക്ഷേപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചാഴികാടന് പാലായില്‍  പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം കൂക്കിവിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം നേരിടേണ്ടി വന്ന  അവസ്ഥയുണ്ടാകുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കാന്‍ മാണി സാര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും തട്ടിയെടുത്ത ചാഴികാടന്‍, ഇപ്പോള്‍ പി.ജെ. ജോസഫ് സീറ്റ് ചോദിച്ചത് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കനായിരുന്നു എന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും സജി ആരോപിച്ചു. ലോക്‌സഭയില്‍ ഒന്നരവര്‍ഷം കൂടി കാലാവധിയുള്ളപ്പോള്‍ രാജ്യസഭാംഗമായ  പാര്‍ട്ടിയുടെ ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ രാജ്യസഭാ കാലവധി തീരാറായ സാഹചര്യത്തില്‍ കോട്ടയത്ത് മത്സരിക്കാത്തത് പരാജയ ഭീതി മൂലമാണോ എന്നുകൂടി ചാഴികാടന്‍ വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍