Breaking...

9/recent/ticker-posts

Header Ads Widget

പേരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



പേരൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലറ കപിക്കാട് ജ്യോതിസില്‍  വിഷ്ണുശിവാനന്ദന്‍ (31)ആണ് മരണമടഞ്ഞത്. അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട് - പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്നും എത്തിയ രണ്ടു ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും എത്തിയ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംസ്‌കാര കര്‍മ്മങ്ങള്‍ ചൊവ്വാഴ്ച 4 ന് കുടുംബവീടായ വെച്ചൂര്‍ ഇട്ടേത്തറയില്‍ നടക്കും.




Post a Comment

0 Comments