യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴിക്കാടന്റെ ഓര്‍മ്മകള്‍ കേരളാ കോണ്‍ഗ്രസിനും കേരളാ യൂത്ത് ഫ്രണ്ടിനും എന്നും കരുത്താണെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശകമായിരുന്നതായും അദ്ദേഹത്തോടൊപ്പം യൂത്ത് ഫ്രണ്ടിലൂടെ പ്രവര്‍ത്തിച്ച് പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും സജി കൂട്ടിച്ചേര്‍ത്തു.






0 Comments