Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും വിവിധസംഘടനകളുടെയും സമരം തുടരുന്നു



സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങളിലെ അപാകതകള്‍ക്കെതിരെയുള്ള സമരം തുടരുന്നു.  ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും വിവിധസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങി. ടെസ്റ്റുകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടന്നു. ഉദ്യോഗസ്ഥരെത്തിയെങ്കിലും ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സംഘടനകള്‍. 



ഡ്രൈവിംഗ് ടെസ്റ്റ് പരിഷകരണ നടപടികളില്‍ അശാസ്ത്രീയമാണെന്നും സര്‍ക്കാര്‍  ഭേദഗതി വരുത്തിയെങ്കിലും അപാകതകള്‍ പരിഹരിച്ചിട്ടില്ലെന്നുമാണ് ഡ്രൈവിംഗ് സ്‌കൂളുടമകള്‍ പറയുന്നത് .  ഡ്യൂവല്‍ കണ്‍ട്രോള്‍ സിസ്റ്റമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും 15 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കില്ലെന്നതുമടക്കമുള്ള തീരുമാനങ്ങള്‍ക്കെതിരെ കടുത്ത  എതിര്‍പ്പാണുയര്‍ന്നത്. പരിഷ്‌കരണ നടപടികള്‍ നിറുത്തി വയ്കണമെന്നുള്ള ആവശ്യവുമായാണ് സംയുക്ത സമരസമിതി സമരരംഗത്തുള്ളത്.



Post a Comment

0 Comments