Breaking...

9/recent/ticker-posts

Header Ads Widget

വൈസ് ചെയര്‍മാന്‍ ജയമോഹന് എതിരെ രൂക്ഷ വിമര്‍ശനം.



ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജയമോഹന് എതിരെ രൂക്ഷ വിമര്‍ശനം. കൗണ്‍സിലര്‍മാരും സെക്രട്ടറിയുമാണ് വൈസ് ചെയര്‍മാനെതിരെ ആക്ഷേപമുന്നയിച്ചത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നഗരസഭ ഓഫീസിനുള്ളില്‍ ഫയലുകള്‍ പരിശോധിക്കുന്നത് അനുവദനീയമല്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. വൈസ് ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണന്ന് മറ്റു കൗണ്‍സിലര്‍മാരും ആരോപിച്ചു. 



ജനകീയ ആസൂത്രണ പദ്ധതി, അച്ചടി ജോലികള്‍,  നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിലെ  നിയമന കാലാവധി നീട്ടല്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളുടെ വാടക കരാര്‍ പുതുക്കല്‍,  തൊഴിലുറപ്പ് പദ്ധതി, വരവുചെലവുകള്‍ തുടങ്ങിയ അജണ്ടകള്‍ പരിഗണിക്കാനാണ്  കൗണ്‍സില്‍ ചേര്‍ന്നത്. യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വൈസ് ചെയര്‍മാനെതിരെ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. വൈസ് ചെയര്‍മാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫ് പ്രതിനിധിയാണ് വൈസ് ചെയര്‍മാന്‍ എങ്കിലും ഇദ്ദേഹത്തിന് യുഡിഎഫുമായി കാര്യമായ സഹകരണമില്ല. 35 അംഗ കൗണ്‍സില്‍ യോഗത്തില്‍ പരിമിതമായ  ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം തുടരുന്നത്. കൗണ്‍സിലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി. എസ്. വിനോദ്, ഇ. എസ്.ബിജു, ടോമി പുളിമാന്‍ തുണ്ടം, ജോണി വര്‍ഗീസ് തുടങ്ങിയവര്‍  നേതൃത്വം നല്‍കി.



Post a Comment

0 Comments