ട്രാഫിക് സിഗ്‌നല്‍ പോയിന്റുകളില്‍ നിയമങ്ങള്‍ ലംഘിച്ച് വാഹനങ്ങള്‍ മറികടക്കുന്നത് തടയാന്‍ ശക്തമായ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. റെഡ് സിഗ്‌നല്‍ ലൈറ്റുകള്‍ പരിഗണിക്കാതെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ മുന്നോട്ട് എടുത്ത് വേഗതയില്‍ സിഗ്‌നലിനെ മറികടക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ കോട്ടയം ആര്‍ടിഒ ശാമിന്റെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പാഠകണ്ടം ബൈപാസ് ജംഗ്ഷനില്‍ പരിശോധന നടത്തി. രാവിലെ ആറു മുതല്‍ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന ആരംഭിച്ചു. നിയമലംഘനം ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തുകയും പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്താണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചത്.






0 Comments