സംസ്ഥാനത്ത് ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തി. പരീക്ഷയെഴുതിയവരില്‍ 78.69 ശതമാനം പേര്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 71.42% പേര്‍ വിജയിച്ചു. 374755 റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 294888 പേര്‍ വിജയിച്ചു. സയന്‍സില്‍ 84.84 ഹ്യൂമാനിറ്റീസില്‍ 67.09 കോമേഴ്‌സില്‍ 76.11 എന്നിങ്ങനെയാണ് വിജയ ശതമാനം. 39242 പേര്‍ ഫുള്‍ എ പ്ലസ് നേടി. 105 വിദ്യാര്‍ത്ഥികള്‍ 1200 ല്‍ 1200 മാര്‍ക്കും നേടി വിജയിച്ചു.





0 Comments