കിടങ്ങൂര്‍ പി.കെ.വി. വനിതാ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗ്രീഷ്‌മോത്സവം സര്‍ഗസംഗമം സംഘടിപ്പിച്ചു. ലൈബ്രറിയുടെ സ്‌നേഹ സ്വാന്തനം പദ്ധതിയുടെ ഭാഗമായുള്ള സഹായ വിതരണവും നടന്നു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് സംഗമം ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകന്‍ കെ.എന്‍ സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കവിയും നിരൂപകനുമായ കെ.ബി പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട്, കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ ലൈബ്രേറിയന്‍ ജ്യോതി സിനു, കെ.ആര്‍ ഗോപിനാഥന്‍ നായര്‍,താലൂക്ക് കൗണ്‍സില്‍ പ്രതിനിധി പി.ജി ലീല, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍, പി കെ.വി വനിത ലൈബ്രറി സെക്രട്ടറി ഷീലാ റാണി എന്നിവര്‍ പ്രസംഗിച്ചു.. സംഗമത്തില്‍ സ്‌നേഹ സ്വാന്തനം പദ്ധതിയുടെ ഭാഗമായി MSമുരളീധരന്‍ നമ്പൂതിരി മൂലവള്ളില്‍ നല്‍കിയ സ്‌നേഹോപഹാരങ്ങള്‍ 25 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.






0 Comments