കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318ബി കണ്‍വന്‍ഷന്‍ ലയണ്‍സ് ഇന്റര്‍നാഷനല്‍ മുന്‍ ഡയറക്ടര്‍ വി.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോ ഐ.കോശി അധ്യക്ഷത വഹിച്ചു. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഷമാ നന്ദകുമാര്‍, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍.വെങ്കിടാചലം, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിന്നി ഫിലിപ്, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സണ്ണി വി.സക്കറിയ, മുന്‍ ഗവര്‍ണര്‍മാരായ പി.പി.കുര്യന്‍, കെ.കെ.കുരുവിള, ജയിംസ് കെ.ഫിലിപ്പ്, സി.വി.മാത്യു, ജോര്‍ജ് ചെറിയാന്‍, ഡോ. ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.






0 Comments