ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കി. കോട്ടയം ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് വിവിധ കേന്ദ്രങ്ങളില്‍നടത്തിയ വാഹനപരിശോധന യില്‍ 473 വാഹനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. പിഴയായി 797600 രൂപ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു.ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസും , കോട്ടയം, ചങ്ങനാശേരി , കാഞ്ഞിരപ്പള്ളി , പാലാ , ഉഴവൂര്‍ , വൈക്കം എന്നി ആര്‍ ടി ഓഫിസുകളി ലേയും ഉദ്യേഗസ്ഥ രാണ് പരിശോധന നടത്തിയത്. രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയായിരുന്നു പരിശോധന കോട്ടയം RTO അജിത് കുമാര്‍ , കോട്ടയം എന്‍ഫോഴ്‌സ് മെന്റ് RTO സി.ശ്യാം എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസ ങ്ങളില്‍ വാഹനപരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.


.webp)



0 Comments