Breaking...

9/recent/ticker-posts

Header Ads Widget

നടപ്പാത മാത്രം ഉണ്ടായിരുന്ന ഭാഗത്ത് പുതിയ റോഡ്



ഏറ്റുമാനൂര്‍ നഗരസഭയുടെ 33-ാം വാര്‍ഡില്‍ നടപ്പാത മാത്രം ഉണ്ടായിരുന്ന ഭാഗത്ത് പുതിയ റോഡ് നിര്‍മിച്ചത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി.  റോഡ് വികസനത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ പലരും മുന്നോട്ടുവന്നതോടെയാണ് റോഡ് യാഥാര്‍ത്ഥ്യമായത്. വികസന സമിതി ചെയര്‍മാന്‍ ബി രാജീവ് തന്റെ വീടിന്റെ സമീപം താമസിക്കുന്നവര്‍ക്കായി  മതിലു പൊളിച്ചു സ്ഥലം വിട്ടു നല്‍കി. പ്രത്യക്ഷമായി ആറോളം വീടുകള്‍ക്കും പരോക്ഷമായി ഒട്ടനവധി പേര്‍ക്കും ഈ വഴിയുടെ ഗുണം ലഭിക്കുമെന്ന് വികസന സമിതി  ചെയര്‍മാന്‍ രാജീവ് പറഞ്ഞു. 



വര്‍ഷങ്ങള്‍ക്കു മുമ്പ് സൈക്കിള്‍ പോലും കടന്നു പോകാത്ത പല വഴികളും വികസന സമിതിയുടെ ഇടപെടലില്‍ ഇപ്പോള്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നെത്തുന്ന വഴികളായി മാറിക്കഴിഞ്ഞു.  ഇവിടെ ആംബുലന്‍സിന് കടന്നു പോകാന്‍ കഴിയാതെ വന്നപ്പോള്‍ വികസന സമിതി ഭാരവാഹികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ റോഡ് വികസനത്തിനായി ശ്രമം തുടങ്ങുകയും. ആര്യങ്കാലായില്‍ അലക്‌സ് എന്ന വ്യക്തി റോഡ് വികസനത്തിനായി സ്ഥലം വിട്ടു നല്‍കുകയുമാണുണ്ടായത്. വീടിനു സമീപത്ത് വാഹനമെത്താന്‍ കഴിയുന്ന തരത്തില്‍ വഴിയെന്ന സ്വപ്നമാണിവിടെ യാഥാര്‍ത്ഥ്യമാവുന്നത്.



Post a Comment

0 Comments