ജൂണ്‍ 3 ന് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുന്‍സിപ്പല്‍ എജുക്കേഷന്‍ കമ്മിറ്റി പാലാ നഗരസഭ ചെയര്‍മാന്റെ ചേമ്പറില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ലീന സണ്ണി, കൗണ്‍സിലര്‍മാര്‍, പാലാ ബി ആര്‍ സി ട്രെയിനര്‍മാരായ ജെസ്സി വി ജെ, കെ രാജ്കുമാര്‍, നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അദ്ധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രവേശനോത്സവം, സ്‌കൂള്‍ ശുചീകരണവും സുരക്ഷയും, മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു.
0 Comments