Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും ഉത്സവാഘോഷവും



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും ഉത്സവാഘോഷവും  11-ാമത് പ്രതിഷ്ഠാവാര്‍ഷികവും  മെയ് 5 മുതല്‍ 18 വരെ നടക്കും. ധ്വജപ്രതിഷ്ഠ  ചടങ്ങുകള്‍ക്ക് മുന്നോടിയായി കൊടിയും കൊടിക്കൂറയും തിടമ്പും ധ്വജവാഹനവും മാന്നാറില്‍ നിന്നും  രഥഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലെത്തിച്ചു. രഥഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി . ഞായറാഴ്ച വൈകിട്ട് 5 ന് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്ന രഥ ഘോഷയാത്രയ്ക്ക്  തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണംനല്‍കി. 



തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ മാടപ്പാട്, തണ്ടുവള്ളി, കറ്റോട്, കക്കയം, കാണിക്കവഞ്ചി, കണ്ണംപുര, ആറുമാനൂര്‍ എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി പട്ടര്‍മഠം ആല്‍ത്തറയില്‍ എത്തിയ ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് നീങ്ങി.. തുടര്‍ന്ന് പുതുതായി നിര്‍മ്മിച്ച കൊട്ടാരത്തിന്റെയും മേല്‍ശാന്തി മഠത്തിന്റെയും സമര്‍പ്പണം ക്ഷേത്രം തന്ത്രി നിര്‍വ്വഹിച്ചു തിങ്കളാഴ്ച ആമേട മന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പപൂജ. പ്രസാദ ഊട്ട്. എന്നിവയും വൈകിട്ട് സാംസ്‌ക്കാരിക സമ്മേളനവും നടന്നു.



Post a Comment

0 Comments