കുമ്മണ്ണൂര്‍ തൃക്കയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ മൂന്നാം ദിവസം പരശുരാമാവതാരം , ബലരാമാവതാരം , ശ്രീകൃഷ്ണാവതാരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. നീലംപേരൂര്‍ പുരുഷോത്തമ ദാസാണ് യജ്ഞാചര്യന്‍.
മേയ് 5നു ഞായറാഴ്ച ആരംഭിച്ച സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചത് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയാണ് . ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് Bനായര്‍ സന്ദേശം നല്‍കി. മേയ് 12 ഞായറാഴ്ച സപ്താഹയജ്ഞം സമാപിക്കും.


.webp)



0 Comments