Breaking...

9/recent/ticker-posts

Header Ads Widget

തൃക്കയില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും



നീണ്ടൂര്‍ തൃക്കയില്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും. മേയ് 13ന് ആറാട്ടോടുകൂടി ഉത്സവാഘോഷങ്ങള്‍ സമാപിക്കുമെന്ന്  ക്ഷേത്ര ഭാരവാഹികള്‍  വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. തടികൊണ്ടുള്ള മേല്‍ക്കൂര നിര്‍മിക്കുന്നതിനായി നിലവിലുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂര നീക്കം ചെയ്തിരിക്കുകയാണ് ഈ സാഹചര്യത്തില്‍  ആഘോഷങ്ങള്‍ കുറച്ച് ക്ഷേത്രത്തിനുള്ളിലെ വൈദിക താന്ത്രിക ചടങ്ങുകള്‍ നടക്കുന്ന വിധത്തിലാണ് ഉത്സവഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആചാര അനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉത്സവ പരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്. 


ബുധനാഴ്ച ദീപാരാധനക്ക് ശേഷം തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ് . ജി . നമ്പുതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് കര്‍മം നടക്കും. 7.30 -ന് മേട ഷഷ്ഠി സംഗീതോത്സവം സിനിമാനടന്‍ കോട്ടയം രമേഷ് ഉദ്ഘാടനം ചെയ്യും. രണ്ടാം ഉത്സവമായ ഒന്‍പതിന് രാത്രി 7.30-ന്കര്‍ണ്ണശപഥം കഥകളി ഉണ്ടായിരിക്കും. 10- ന് രാത്രി 8.45-ന് വീരനാട്യം,11- ന് രാത്രി 8.15-ന് വയലിന്‍ ഫ്യൂഷന്‍. 12-ന് വൈകുന്നേരം ആറിന് സംഗീതസദസ് , എന്നിവ നടക്കും. ആറാട്ട് ദിവസമായ 13 - ന് 12.30-ന് ഷഷ്ഠിപൂജ നടക്കും.രാത്രി എട്ടിന് കൈപ്പുഴ ആറാട്ടുകടവില്‍ തിരുആറാട്ടും 11.30  ന് ആറാട്ട് എഴുന്നള്ളിപ്പുമാണ് പ്രധാന പരിപാടികള്‍. ദേവസ്വം പ്രസിഡന്റ് കെ.പി. സഹദേവന്‍ , കേരള ക്ഷേത്രസംരക്ഷണ സമിതി ശാഖാപ്രസിഡന്റ് കെ.ബി. ശ്രീധരന്‍, സെക്രട്ടറി ബി. മുരളിധരന്‍, ജോ. സെക്രട്ടറി അശോക് രാജന്‍, ബി. ബാലകൃഷ്ണന്‍, കാര്‍ത്തിക്. സി. നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Post a Comment

0 Comments