കോട്ടയത്ത് യുഡിഎഫ് ക്യാമ്പുകളില്‍ ആഹ്ലാദം. UDF സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ് നില ഉയര്‍ന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു.കോട്ടയം ജില്ലാ കോണ്‍സ് കമ്മറ്റി ഓഫീസിലിരുന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് വോട്ടെണ്ണല്‍ നിരീക്ഷിച്ചത്. പ്രവര്‍ത്തകരും നേതാക്കളുമടക്കമുള്ളവര്‍ ഓഫീസിലുണ്ടായിരുന്നു. ലീഡ് നില ഉയര്‍ന്ന ഓരോ ഘട്ടത്തിലും കൈയ്യടിയും ആരവങ്ങളും ഉയര്‍ന്നു. കേരളത്തില്‍ ഒട്ടാകെ വലിയവിജയം നേടുകയും ഒപ്പം ഇന്ത്യ മുന്നണിയുടെ മികച്ച നേട്ടവും പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
 





 
 
 
 
 
 
 
 
0 Comments