Breaking...

9/recent/ticker-posts

Header Ads Widget

കുറിഞ്ഞിക്ക് സമീപം അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

 



പാലാ രാമപുരം റൂട്ടില്‍ കുറിഞ്ഞിക്ക് സമീപം നെല്ലിയാനി വളവില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.  മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരു രക്ഷാപ്രവര്‍ത്തനത്തില്‍പങ്കെടുത്തു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് റോഡരികിലെ തിട്ടയില്‍ ഇടിച്ചു നിന്നതുമൂലം വന്‍ അപകടം ഒഴിവായി. തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നത്. മാണി സി കാപ്പന്‍ MLA യും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.





Post a Comment

0 Comments