Breaking...

9/recent/ticker-posts

Header Ads Widget

കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

 

കേരളത്തില്‍  വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ  ന്യൂനമര്‍ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണമാവുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കട പുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടം. കൃഷിയിടങ്ങളിലും കാറ്റ്നാശംവിതച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍  കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ജൂലൈ 18 വരെ രാത്രികാലയാത്രയും നിരോധിച്ചു.





Post a Comment

0 Comments