KSRTC യുടെ നാലമ്പലം സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ രാമപുരത്ത് നാലമ്പലദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യപ്രദമാവുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നാലമ്പല ദര്‍ശനത്തിനായി KSRTC സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വിവിധ KSRTC ഡിപ്പോകളില്‍ നിന്നും 32 സര്‍വ്വീസുകളാണ് രാമപുരത്തെത്തിയത്.