കോട്ടയം ഫില്‍കോസിന്റെ നേതൃത്വത്തില്‍ 78-ാ മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് ജോയ് തോമസ് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. എം.ബി സുകുമാരന്‍ നായര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് എം.ജി ശശിധരന്‍, ട്രഷറര്‍ പി.ടി സാജുലാല്‍, ജനറല്‍ സെക്രട്ടറി പി.കെ ആനന്ദക്കുട്ടന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി അജിത് കുമാര്‍, മോനി കാരാപ്പുഴ, സിറില്‍ സഞ്ജു ജോര്‍ജ്, സുരേഷ് കുമാര്‍ സി.പി , സാജന്‍ അച്ചന്‍കുഞ്ഞ്, ബൈജു ബസന്ത്, സുനിഷ് ചന്ദ്, എന്നിവര്‍ പ്രസംഗിച്ചു.





0 Comments