ഗാന്ധിദര്‍ശന്‍ വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ദര്‍ശന്‍വേദി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പില്‍ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രമോഹന്‍ സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി കെ.ഒ.വിജയകുമാര്‍, രാജേന്ദ്ര ബാബു, ആര്‍ട്ടിസ്റ്റ് സുകുമാരന്‍ ഇടമറ്റം എന്നിവര്‍ സംസാരിച്ചു.സോബിച്ചന്‍ ചൊവ്വാറ്റ്കുന്നേല്‍, മാത്യു കുര്യന്‍ കൊല്ലം പറമ്പില്‍, യോഗാച്യര്യ മോഹന്‍ജി, ലൈലാ മാത്യൂ, റോസമ്മ ജോര്‍ജ്ജ്, വര്‍ക്കിച്ചന്‍ പുന്നത്താനം എന്നിവര്‍ നേത്യത്വം നല്‍കി.





0 Comments