Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറ പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

 


ആപ്പാഞ്ചിറ പൂഴിക്കോല്‍  സെന്റ് ആന്റണീസ് പള്ളിയില്‍, മുട്ടുചിറ HGM ആശുപത്രിയുടെ സഹകരണത്തോടെ  സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സെന്റ് ആന്റ്ണീസ് പള്ളി ഹാളിലാണ്  ക്യാമ്പ് നടന്നത്. മോന്‍സ് ജോസഫ് MLA ക്യാംപ് ഉദഘാടനം ചെയ്തു. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോര്‍ജ്  അമ്പഴത്തിനാല്‍  അധ്യക്ഷനായിരുന്നു. HGM ആശുപത്രി ഡയറക്ടര്‍ ഫാ.  Dr. അലക്‌സ് പണ്ടാരകാപ്പില്‍,  മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സാലി ജോര്‍ജ്, ജെസ്സി ലൂക്കോസ്, നഴ്‌സിംഗ് സൂപ്രണ്ട്  സിസ്റ്റര്‍ ആന്‍സി ഇല്ലിക്കല്‍, പി.ഒ ലൂക്കോസ് , അഡ്വക്കേറ്റ് കെ.എം ജോര്‍ജ്  എന്നിവര്‍ പ്രസംഗിച്ചു. പള്ളിയിലെ പിതൃവേദി, മാതൃവേദി, വിന്‍സന്റ് ഡീ പോള്‍, AkCC, SMYM, സിഎംഎല്‍ ഫ്രാന്‍സിസ്‌കന്‍  അല്‍മായ സഭ ലിജിയന്‍ ഓഫ് മേരി, എംഎഫ്‌സി പൂഴിക്കോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എച്ച്ജിഎം ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍  Dr. അജിന്‍ അഗസ്റ്റിന്‍, പള്‍മനറി വിഭാഗത്തിലെ  Dr. മരിയ ഫ്രാന്‍സിസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. BP, ഷുഗര്‍, SP 02, തൈറോയിഡ് പരിശോധനകളും, പള്‍മനറി ഫംഗ്ഷന്‍ ടെസ്റ്റും ക്യാബിനോടനുബന്ധിച്ച് നടന്നു.




Post a Comment

0 Comments