Breaking...

9/recent/ticker-posts

Header Ads Widget

പാലത്തില്‍ നിന്നും കാല്‍ വഴുതി തോട്ടില്‍ വീണ അഞ്ചുവയസ്സുകാരനെ അമ്മ രക്ഷപ്പെടുത്തി.

 


കുമരകത്ത് പാലത്തില്‍ നിന്നും കാല്‍ വഴുതി തോട്ടില്‍ വീണ അഞ്ചുവയസ്സുകാരനെ അമ്മ രക്ഷപ്പെടുത്തി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേല്‍ശാന്തി മോനേഷിന്റെ മകന്‍ ദേവതീര്‍ത്ഥ് ആണ് അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന വഴി കരിമഠം ഗവ: സ്‌കൂളിനു സമീപത്തെ പാലത്തില്‍ നിന്നും കാല്‍വഴുതി തോട്ടില്‍ വീണത്. വെള്ളിയാഴ്ച രാവിലെ കുമരകം കരിമഠത്തായിരുന്നു സംഭവം.



ഒപ്പം ഉണ്ടായിരുന്ന അമ്മ സല്‍മ ഉടന്‍തന്നെ തോട്ടിലേക്ക് എടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം ഇവിടെ ഉണ്ടായിരുന്ന പ്രദേശവാസി ബിനു ഇരുവരെയും കരക്കെത്തിച്ചു. അമ്മയുടെ ധൈര്യവും മനസ്സാന്നിധ്യം കൈവിടാതെയുള്ള പ്രവര്‍ത്തനവും ആണ് അഞ്ചുവയസ്സുകാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്.





Post a Comment

0 Comments