കടുത്തുരുത്തി ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ UDF ന്റെ വിജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് എം പോര് മുറുകി. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയ്ക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെതിരെ പോര്‍വിളിയുമായി കടുത്തുത്തിയില്‍ പ്രകടനം നടത്തി. കേരളാ കോണ്‍ഗ്രസ് എം മുന്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, സക്കറിയാസ് കുതിരവേലി, നിര്‍മ്മലാ ജിമ്മി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെയാണ് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മുദ്രാവാക്യം വിളി ഉയര്‍ന്നത്. മോന്‍സ് ജോസഫ് എംഎല്‍എയ്ക്കെതിരെയും പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നു.





0 Comments