Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗവ.നേഴ്‌സസ് അസോസിയേഷന്‍ കൂട്ടധര്‍ണ്ണ നടത്തി

 


കേരള ഗവ.നേഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും കൂട്ടധര്‍ണ്ണ നടത്തി. ഇതിന്റെ ഭാഗമായി കോട്ടയം കലക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണ സിപിഎം സംസ്ഥാന കമിറ്റി അംഗം അഡ്വ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച നിയമനം നടത്തുക, കേരളത്തിന്റെ ആരോഗ്യ മികവ് നിലനിര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 



കെജിഎന്‍എ ജില്ലാ പ്രസിഡന്റ് വി.ജി ബിന്ദുബായി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി  സിന്ധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജു വി. ആര്‍, ജയശ്രീ സി.സി, ജില്ലാ ജോ. സെക്രട്ടറിമാരായ സഫ്തര്‍ ടി.കെ, രാജശ്രീ എം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മായാ വി.ഡി, ജില്ലാ വൈസ് പ്രസിഡന്റ് റസീന കെ.എച്ച്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമ്പിളി ജയിംസ്, ട്രഷറര്‍ രതീഷ് ബാബു .ജെ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments