Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

 


കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ രാജ്യത്തിന്റെ 78 -ാം സ്വാതന്ത്ര്യ ദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം  പതാക ഉയര്‍ത്തി. തുടര്‍ന്ന് വര്‍ണശബളമായ റാലി നടന്നു. റാലിയില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഭാരതമാതാവിന്റെയും വേഷമണിഞ്ഞെത്തിയ കുട്ടികള്‍ കൗതുകക്കാഴ്ചയായി. റാലിയെ തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാനേജര്‍ എം ദിലീപ് കുമാര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ സനില്‍കുമാര്‍, പിടിഎ പ്രസിഡണ്ട് ഹരികൃഷ്ണന്‍, മാതൃസംഗമം ചെയര്‍പേഴ്‌സണ്‍  ജെസ്സി എന്നിവര്‍ സംസാരിച്ചു. മധുരപലഹാര വിതരണവും നടന്നു.




Post a Comment

0 Comments