Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായ പഞ്ചായത്ത് തല ശില്പശാല നടത്തി.

 


കിടങ്ങൂര്‍ പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായ പഞ്ചായത്ത് തല ശില്പശാല നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അധ്യക്ഷയായിരുന്നു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ്‌കുമാര്‍, കൂടല്ലൂര്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഷിബുമോന്‍ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കില ബ്ലോക്ക് ഫാക്കല്‍റ്റിമാരായ കുര്യന്‍ വടക്കേടം,ജോണ്‍ കെ.എം എന്നിവര്‍ വിഷയാവതണം നടത്തി. ഹരിതകര്‍മ്മസേന കണ്‍സോഷ്യം പ്രസിഡന്റ് ലിന്‍സി ജോണ്‍,ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര തുടങ്ങിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments