Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു

 


കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കരിയര്‍ ഇന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ് ഫോര്‍ യൂത്ത് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കിടങ്ങൂര്‍ സി.ഐ..മഹേഷ് കെ.എല്‍. ഉദ്ഘാടനം  നിര്‍വഹിച്ചു. അമല പി. ഡൊമിനിക് സെമിനാറിന് നേതൃത്വം നല്‍കി. 



പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും എത്തിയ 200 ഓളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും സെമിനാറില്‍ സംബന്ധിച്ചു. പിറ്റിഎ വൈസ് പ്രസിഡന്റ്  വേണു പത്മനാഭന്‍,  സീനിയര്‍ അസിസ്റ്റന്റ് റ്റിന്‍സി മേരി ജോസഫ്, പിറ്റിഎ വൈസ് പ്രസിഡന്റ് സുജി മൈക്കിള്‍, എംപിടിഎ പ്രസിഡന്റ് അജി സാബു  തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments